കുട്ടിപ്പാട്ട്
കട്ടുറുമ്പെ കട്ടുറുമ്പെ എങ്ങടുപോണു കട്ടുറുമ്പെ
മഴപെയ്ത് ഞങ്ങളുടെ
മാളമൊക്കെ പോയല്ലൊ
ഒന്നുറങ്ങാന്‍ ഒരു
നല്ല മാളം തേടി പോകുന്നു
മാളത്തില് താമസിക്കാന്‍
ആരൊക്കെ കൂട്ടുണ്ട്
റാണിയുണ്ട് വേലചെയ്യാന്‍
ത്രാണിയുള്ള കൂട്ടരുണ്ട്
എന്തെല്ലാം വേലകള്
നിന്‍ കൂട്ടര്‍ ചെയ്തീടും
മണ്ണുനീക്കി
മണ്ണുനീക്കി മാളമൊന്ന് തീര്‍ത്തീടും
കിട്ടിടുന്ന
ധാന്യമൊക്കെ ചുണ്ടിലേറ്റി കൊണ്ടുവരും
കൊച്ചു കൊച്ചു
പ്രാണികളെ കൊന്നുകൊന്ന് കൊണ്ടുവരും
മടിയന്മാര്‍ വേലചെയ്യാതലസരായി നിന്നിടുമ്പോള്‍
മടികൂടാതെന്‍ കൂട്ടര്‍
വേലയെല്ലാം ചെയ്തീടും
മടിയന്മാര്‍ മാളത്തില് ഉണ്ടുറങ്ങി കിടന്നനേരം
മടികൂടാതെന്‍ കൂട്ടര്‍ വേലയെല്ലാം ചെയ്തീടും
കുട്ടികളെ നിങ്ങളാരും
മടിയരായി തീരരുതെ
ഉറുമ്പുകളാം ഞങ്ങളെപോല്‍
ഉത്സുകരായ് വേലചെയ്വിന്‍
നന്മമാത്രം
വന്നിടുവാന്‍ ഉത്സുകരായ് വേലചെയ്വിന്‍.


