പരീക്ഷണം
ഇടനാഴിയില്‍ കുളമ്പടിയൊച്ച കനത്തുകനത്തു വരുന്നു
ഇരുട്ടില്‍ ഒന്നും വ്യക്തമല്ല,ഒന്നും
കാലത്തിന്റെ അതിരുകളില്ലാത്ത ഇടനാഴി
നടന്നു തളര്‍ന്ന ശരീരങ്ങളുടെ മൃദുലത
ഇതൊരു പരീക്ഷണമാണ്
രണ്ടു വാതകങ്ങള്‍ ചേര്‍ന്ന് ജലമാകുന്നപോലെ
ആവിയാകുന്ന ജലം മഴയായി പെയ്തൊഴിയുന്ന പോലെ.
കുളമ്പടിയൊച്ചയുടെ കണക്കെടുപ്പെന്ത്രം
ടിക്,ടിക് എന്നു ശബ്ദിക്കുന്നത് കേള്‍ക്കുന്നുണ്ട്
നിശബ്ദത പരവതാനി വിരിച്ച ഇടനാഴിയില്‍
സൂര്യപ്രകാശം കടന്നു വന്നെങ്കില്‍
എങ്കില്‍ ഏഴുനിറങ്ങളെ വേര്‍തിരിക്കാമായിരുന്നു .
ഉള്ളവെളിച്ചം കൊണ്ട് ആയിരം അത്ഭുതങ്ങള്‍
അസ്ഥി കാണുന്ന വെളിച്ചം
അസ്ഥി കരിക്കുന്ന വെളിച്ചം
ഇടനാഴിയില്‍ ഒരു ഭ്രാന്തന് വികാരമില്ലാതെയിരിക്കുന്നു
ഇരുട്ടറിയാതെ, കാലദൈര്ഘ്യമറിയാതെ
അയാള്‍ മനുഷ്യന്റെയും എലിയുടേയും ഒരു സങ്കരവര്ഗ്ഗത്തിന്
ജന്മമേകാന് തപസ്സുചെയ്യുകയാണ്
അയാളുടെ പരീക്ഷണ നാളിയില്‍ ഒരു ബീജവും അണ്ഡവും
അവ ഇണചേരുന്ന നിമിഷത്തിന്റെ ഊഷ്മാവറിയാന്‍
വായുവിന്റെ സമ്മര്ദ്ദമറിയാന്
ഇമപൂട്ടാതെ അയാള്‍......
ശാസ്ത്രം ഭ്രാന്തായി മാറുന്ന ഈ മുഹൂര്‍ത്തത്തില്‍
അസ്വസ്ഥ ചിന്തകള്‍ എന്നെ കുത്തി നോവിക്കുന്നു
ദൈവമേ,നീ പരീക്ഷണ വിധേയനാവാന്‍
സമയമായിരിക്കുന്നു, ഞാന്‍ നിനക്കായി പ്രാര്‍ത്ഥിക്കട്ടെ .

"manu like Van de Beekt>> The offer has not been made yet"
ReplyDeleteThis is my blog. Click here.
ReplyDeleteแทงบาคาร่าสูตรแทงทบเบิ้ลได้เงินไวตอบโจทย์มือสมัครเล่น